പാമ്പാട്ടിക്ക് ക്വട്ടേഷൻ നൽകി കാമുകനെ കൊലപ്പെടുത്തിയ യുവതി ഒളിവിൽ

0
124

ഡെറാഡൂൺ: പാമ്പാട്ടിക്ക് ക്വട്ടേഷൻ നൽകി കാമുകനെ കൊലപ്പെടുത്തിയ യുവതി ഒളിവിലെന്ന് പൊലീസ്. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലാണ് സംഭവം. വ്യവസായി അങ്കിത് ചൗഹാനാണ് കൊല്ലപ്പെട്ടത്.

 

ജൂലൈ 15നാണ് ഹൽദ്വാനിയിലെ തീൻ പാനി പ്രദേശത്തിന് സമീപം ഇദ്ദേഹത്തെ കാറിനുള്ളിൽ പാമ്പുകടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബത്തിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പാമ്പാട്ടി അറസ്റ്റിലാകുന്നത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിൽ മഹി എന്ന യുവതിയുടെ പങ്ക് വ്യക്തമായത്.

 

മരിച്ച അങ്കിതും യുവതിയും പ്രണയത്തിലായിരുന്നു. എന്നാൽ ഇയാളെ ഒഴിവാക്കാനാണ് പാമ്പാട്ടിക്ക് ക്വട്ടേഷൻ നൽകിയതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതക സംഘത്തിൽ പാമ്പാട്ടി ഉൾപ്പെടെ അഞ്ചുപേർ ഉണ്ടായിരുന്നെന്നും മുഖ്യപ്രതി മഹി എന്ന ഡോളിയാണെന്നും നൈനിറ്റാൾ സീനിയർ പൊലീസ് സൂപ്രണ്ട് പങ്കജ് ഭട്ട് പറഞ്ഞു.

 

യുവതി അങ്കിത്തിനെ പണത്തിനായി വർഷങ്ങളായി ബ്ലാക് മെയിൽ ചെയ്തിരുന്നെന്നും പിന്നീട് അയാളെ ഒഴിവാക്കാൻ ശ്രമം നടത്തിയെന്നും പൊലീസ് പറയുന്നു. എന്നാൽ, ബന്ധത്തിൽനിന്ന് പിന്മാറാൻ യുവാവ് തയാറായിരുന്നില്ല. തുടർന്നാണ് പാമ്പാട്ടിക്ക് ക്വട്ടേഷൻ നൽകിയതെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ യുവതിയുൾപ്പെടെ മൂന്ന് പ്രതികൾ ഒളിവിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here