വാഹനാപകടം:സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ്

0
149

കൊച്ചി: പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ പൊലീസ് കേസ്. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്. കാറുമായി പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാര്‍ ബൈക്കുമായാണ് കൂട്ടിയിടിച്ചത്. എറണാകുളം പാലാരിവട്ടത്തുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here