പനമരം: പനമരം സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്തു.
മാനന്തവാടി ഒഴക്കോടി നമ്പ്യാരുമലയില്‍ ഷിന്‍സ് (23) നെയാണ് പനമരം പോലീസ് ഇന്‍സ്‌പെക്ടര്‍ സിജിത്തും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.