കാഴ്ച പരിമിതിയുള്ള അധ്യാപകനെ ക്ലാസ്മുറിയില്‍ അവഹേളിച്ച് വിദ്യാര്‍ത്ഥികള്‍

0
1115

കാഴ്ച പരിമിതിയുള്ള അധ്യാപകന് ക്ലാസ്മുറിയില്‍ അവഹേളനം. മഹാരാജാസ് കോളേജിലെ മൂന്നാം വര്‍ഷ ബി എ പൊളിറ്റിക്കല്‍ സയന്‍സ് ക്ലാസിലാണ് അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ അവഹേളിച്ചത്. അധ്യാപകന്റെ പുറകില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കളിയാക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം ശക്തമാകുകയാണ്. കെഎസ്യു യൂണിറ്റ് ഭാരവാഹി അടക്കമുള്ള വിദ്യാര്‍ത്ഥികളാണ് അധ്യാപകനെ അധിക്ഷേപിച്ചത്.

 

അധ്യാപകന്റെ ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണില്‍ നോക്കിയിരിക്കുകയും കസേര വലിച്ചുമാറ്റാന്‍ ശ്രമിക്കുകയും ഒരു വിദ്യാര്‍ത്ഥി അധ്യാപകന്റെ പിന്നില്‍ നിന്ന് അധ്യാപകനെ കളിയാക്കുകയും ചെയ്യുന്ന വിഡിയോ ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. ക്ലാസിലുണ്ടായിരുന്ന ചില വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവത്തില്‍ കോളജിന് പരാതി ലഭിച്ചിട്ടുണ്ട്.

 

വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശനമായ നടപടി വേണമെന്നാണ് അധ്യാപക സംഘടനകളുടെ ഉള്‍പ്പെടെ ആവശ്യം. വിഷയം ചില വിദ്യാര്‍ത്ഥി സംഘടനകള്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കോളജിന്റെ പ്രതികരണം വന്നിട്ടില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here