കൽപ്പറ്റ : വയനാട് സ്വദേശിയെ കോഴിക്കോട് കാണാതായതായി പരാതി. മെഡിക്കല്‍ റെപ്രസെന്റേറ്റീവ്അമ്പിലേരി സി.പി.സൈഫുള്ളയെയാണ് (38) കോഴിക്കോട് ജോലിസ്ഥലത്തുനിന്നു വ്യാഴാഴ്ച ഉച്ച മുതല്‍ കാണാതായത്. ബന്ധുക്കള്‍ കോഴിക്കോട് പോലീസില്‍ ഇന്ന് പരാതി നല്‍കി. സൈഫുള്ളയെക്കുറിച്ച്എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് പോലീസ് പറഞ്ഞു.