ആയുർവേദ സ്പാകളും മസാജ് പാർലുകളും കേന്ദ്രീകരിച്ച് പൊലീസ് റെയ്ഡ്.കൊച്ചി കടവന്ത്രയിലെ സ്ഥാപനത്തിനെതിരെ അനാശാസ്യ പ്രവർത്തനത്തിന് കേസെടുത്തു. മയക്കുമരുന്ന് കൈവശം വച്ചതിന് പാലാരിവട്ടത്തുള്ള സ്ഥാപനത്തിനെതിരെയും കേസെടുത്തു.
83 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.അനാശാസ്യ പ്രവർത്തനങ്ങൾ, മയക്കുമരുന്ന് വിപണനം എന്നിവ നടത്തിയ രണ്ട് സ്ഥാപനങ്ങൾക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.