ഇതരമതക്കാരനുമായി പ്രണയം;അച്ഛൻ വിഷം നൽകിയ 14 കാരി മരിച്ചു

0
1000

അച്ഛൻ വിഷം നൽകിയ 14 കാരി മരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് പെൺകുട്ടി മരിച്ചത്. ഇതരമതക്കാരനായ യുവാവുമായി പെൺകുട്ടി പ്രണയത്തിലായതാണ് പിതാവിനെ ചൊടിപ്പിച്ചത്. കളനാശിനിയാണ് ഇയാൾ കുട്ടിയെ കൊണ്ട് കുടിപ്പിച്ചത്. പിതാവ് അബീസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.

 

ഒക്ടോബർ 29ന് രാവിലെയാണ് കുട്ടിക്ക് പിതാവ് വിഷം നൽകിയത്. ഇയാൾ കമ്പിവടി കൊണ്ട് കുട്ടിയുടെ ദേഹമാസകലം അടിക്കുകയും വായിൽ ബലമായി വിഷം ഒഴിക്കുകയുമായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here