സ്വകാര്യ ബസിൽ യുവതിയെ കടന്നുപിടിച്ച പൊലീസുകാരന് സസ്പെൻഷൻ. ഇടുക്കി പെരുവന്താനം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ അജാസ് മോനെയാണ് ഇടുക്കി ജില്ലാ പൊലീസ് മേധാവി സസ്‌പെൻഡ് ചെയ്തത്. അജാസിനെതിരെ കോട്ടയം പൊൻകുന്നം പൊലീസ് നേരത്തെ കേസെടുത്തിരുന്നു. അജാസിനെ റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് വകുപ്പുതല നടപടി. ഇന്നലെയാണ് സ്വകാര്യ ബസിൽ വെച്ചാണ് ഇയാള്‍ യുവതിയെ കടന്നുപിടിച്ചത്.