ഭർത്താവ് കരുതൽ തടങ്കലിൽ; ഉപജീവനമാർഗമായ പശുക്കളെ പൊലീസ് സ്റ്റേഷനിൽ കെട്ടുമെന്ന് വീട്ടമ്മ

0
784

നവകേരള യാത്രയുമായി ബന്ധപ്പെട്ട് ഭർത്താവിനെ കരുതൽ തടങ്കലിൽ എടുത്തതിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി വീട്ടമ്മ. കാട്ടാക്കട സ്വദേശി ശ്രീലയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

 

ശബരിമല ദർശനം കഴിഞ്ഞു ഭർത്താവ് 62 കാരനായ രാമു മടങ്ങി എത്തിയത് പുലർച്ചെയാണ്. സുഹൃത്ത്‌ മരിച്ചതറിഞ്ഞ് രാവിലേ റീത്തു വാങ്ങാൻ പോയ ഭർത്താവ് പിന്നീട് മടങ്ങിയെത്തിയില്ല. കാണാത്തതിനെ തുടർന്ന് ജങ്ഷനിൽ അന്വേഷിച്ചപ്പോൾ പൊലീസ് കരുതൽ കസ്റ്റഡിയിൽ എടുത്തെന്ന് അറിഞ്ഞുവെന്നും വീടിന്റെ താളം തെറ്റിയെന്നും ശ്രീല പ്രതികരിച്ചു.

 

ഇങ്ങനെ ആണെങ്കിൽ ഉപജീവനമാർഗമായ പശുക്കളെ പൊലീസ് സ്റ്റേഷനിൽ കൊണ്ടു കെട്ടുമെന്നും ശ്രീല പ്രതികരിച്ചു. ശ്രീലയുടെ ഭർത്താവ് രാമു മുൻ കോൺഗ്രസ്സ് നേതാവും പ്രവർത്തകണകനുമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here