ശബരിമലയിൽ അരവണ വില്പനയിൽ നിയന്ത്രണം

0
459

ശബരിമലയിൽ അരവണ വില്പനയിൽ നിയന്ത്രണം ഏർപ്പെടുത്തി. ഒരു തീർഥാടകന് 5 ബോട്ടിൽ അരവണയും 5 പായ്ക്കറ്റ് അപ്പവും ആണ് നൽകുന്നത്. രാത്രിയോടെ പ്രശ്നം പരിഹരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.

 

മഹാരാഷ്ട്രയിൽ നിന്നും ശർക്കര എത്താൻ വൈകിയതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതര സംസ്ഥാനത്ത് നിന്നും ഉൾപ്പെടെ എത്തിയ ഭക്തരെ ഇത് ബാധിച്ചു. നിയന്ത്രണം ഏർപ്പെടുത്തിയതോടെ കൗണ്ടറുകൾക്ക് മുന്നിൽ നീണ്ട ക്യൂവും പ്രത്യക്ഷപ്പെട്ടിരുന്നു.

 

വലിയ അളവിൽ പ്രസാദങ്ങൾ വാങ്ങാൻ എത്തുന്ന ഇതര സംസ്ഥാന തീർത്ഥാടകരാണ് നിയന്ത്രണം മൂലം ഏറെ വലയുന്നത്. പ്രസാദ നിർമാണത്തിന് ആവശ്യമായ ശർക്കര എത്തിക്കുവാൻ കരാർ ഏറ്റെടുത്തിരിക്കുന്ന കമ്പനി ശർക്കര ശേഖരിക്കുന്ന മഹാരാഷ്ട്രയിൽ നിന്നാണ്. അവിടെ കരിമ്പ് ക്ഷാമം രൂക്ഷമായതിനെത്തുടന്ന് ശർക്കരയുടെ വരവ് രണ്ടാഴ്ചയായി നിലച്ചിട്ടുണ്ട്. ഇതാണ് പ്രസാദ നിർമാണത്തിൽ പ്രതിസന്ധി ഉണ്ടാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here