ടിൻസി ഇനി ഓര്‍മ

0
112

പ്രത്യേക പരിശീലനം ലഭിച്ച ടിൻസി എന്ന പോലീസ് എക്സ്പ്ലോസീവ് സ്‌നിഫര്‍ ഡോഗ് ഓര്‍മയായി. വയനാട് പോലീസിന്റെ ഭാഗമായി 10 വർഷത്തോളം സേവനത്തിനു ശേഷം ടിൻസി തൃശൂര്‍, കേരള പോലീസ് അക്കാദമിയിലെ ഓൾഡേജ് ഹോം ആയ ‘വിശ്രാന്തി’യില്‍ വിശ്രമജീവിതം അനുഷ്ഠിച്ചു വരികയായിരുന്നു. ഇന്ന് വൈകിട്ടോടെയായിരുന്നു അന്ത്യം. 10 വയസായിരുന്നു.

ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കും. സിവിൽ പോലീസ് ഓഫിസർമാരായ പി. വി അജിത് കുമാർ, എം. പി പ്രവീൺ (ഐ ആർ ബറ്റാലിയൻ ) എന്നിവരായിരുന്നു ടിൻസിയുടെ ട്രെയിനേഴ്സ്.

LEAVE A REPLY

Please enter your comment!
Please enter your name here