കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന് പരിക്ക്

0
820

മാനന്തവാടി: തിരുനെല്ലി പനവല്ലി കാല്‍വരി എസ്റ്റേറ്റില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന് പരിക്ക്. കൂളിവയല്‍ മേടപറമ്പില്‍ ബീരാന്‍ (72) നാണ് പരിക്കേറ്റത്. മരക്കച്ചവടവുമായി ബന്ധപ്പെട്ട് എസ്റ്റേറ്റിലെത്തിയതായിരുന്നു ബീരാന്‍. മരങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനിടെ ഓടിവന്ന കാട്ടുപോത്ത് ഇദ്ദേഹത്തെ തട്ടിയതായാണ് വിവരം.മുഖത്ത് പരിക്കേറ്റ ബീരാനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന കാട്ടിക്കുളം കളിക്കൊല്ലി ചെളിക്കണ്ടത്തില്‍ ജനാര്‍ദ്ധനന്‍ എന്നയാള്‍ക്കും ഓടി മാറുന്നതിനിടെ നിസാര പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹവും പ്രാഥമിക ചികിത്സ തേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here