മാനന്തവാടി: തലപ്പുഴ ടൗണിലെ ഗ്രാന്റ് സുപ്പര്‍ മാര്‍ക്കറ്റ് കത്തിനശിച്ച സംഭവത്തില്‍ കടയുടമ അറസ്റ്റിൽ.വാളാട് കൊപ്പര റൗഫ് ആണ് അറസ്റ്റിലായത്.
ഫെബ്രവരി 26ന് പുലര്‍ച്ചെയാണ് തലപ്പുഴയിലെ ഗ്രാന്റ് സുപ്പര്‍ മാര്‍ക്കറ്റിന് തീപിടിച്ചത്.മാനന്തവാടി, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് പോലിസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ തീ അണച്ചത് . സാമ്പത്തികനഷ്ടവും ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിനും വേണ്ടിയാണ് സൂപ്പര്‍ മാര്‍ക്കറ്റ് കത്തിച്ചതെന്ന് ഉടമ പോലിസിസ് ചോദ്യം ചെയ്‌ലില്‍ സമ്മതിച്ചു.
തലപ്പുഴ പോലിസ് സ്റ്റേഷന്‍ എസ് എച്ച് ഒ അരുണ്‍ ഷാ,എസ് ഐ വിമല്‍ ചന്ദ്രന്‍, സിവില്‍ പോലിസ് ഓഫീസര്‍, കെ എസ് ഷിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.