അടിവാരം : കോഴിക്കോട് പുതുപ്പാടി പഞ്ചായത്ത് ബസാറിൽ ആബുലൻസും ട്രാവല്ലറും കൂട്ടിയിടിച്ചു.8 പേർക്ക് പരുക്കേറ്റതായാണ് പ്രാഥമിക വിവരം. ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ആംബുലൻസും എതിരെ വയനാട്ടിലേക്ക് പോവുകയായിരുന്ന ട്രാവല്ലറുമാണ് കുട്ടിയിടിച്ചത്. രാവിലെ 7. 45 ഓടെയായിരുന്നു സംഭവം. ആബുലൻസിൽ ഉണ്ടായിരുന്നവരുടെ പരിക്ക് സാരമുള്ളതാണ് എന്നാണ് വിവരം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മേപ്പാടി വിംസ് ഹോസ്പിറ്റലിലേക്കും മാറ്റി.