മാനന്തവാടി: മതിയായ രേഖകളില്ലാതെ കാറില്‍ കൊണ്ടുപോവുകയായിരുന്ന ഒമ്പത് ലക്ഷം രൂപ ഇലക്ഷന്‍ കമ്മീഷന്റെ മാനന്തവാടി ഫ്ളൈയിങ് സ്‌ക്വാഡ് 1 പിടിച്ചെടുത്തു. മാനന്തവാടിയില്‍ നിന്നും കല്ലോടിയിലേക്ക് പോകുന്ന സ്വകാര്യ കാറില്‍ നിന്നുമാണ് പണം പിടിച്ചെടുത്തത്. ചാര്‍ജ്ജ് ഓഫീസറായ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ പി.പി ഷിജി, എസ്.ഐ ദാമോദരന്‍ എന്‍.കെ, സി.പി.ഒ നിഷാദ്, അരുണ്‍കുമാര്‍, അഷ്മീര്‍, മുഹമ്മദ് റിസ്വാന്‍ ചിലഞ്ഞിച്ചാല്‍, സുരേന്ദ്രന്‍ പി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.പണം ജില്ലാ ഫിനാന്‍സ് ഓഫീസര്‍ക്ക് കൈമാറി.