പൊന്നിന്റെ വില കൂടി, പിന്നാലെ മോഷണം

0
1167

ഹെൽമറ്റ് ധരിച്ചെത്തിയ മോഷ്ടാവ് ജ്വല്ലറിക്കുള്ളിൽ കയറി ഷെൽഫിൽ നിന്നും രണ്ട് സ്വർണ്ണമാലകൾ എടുത്ത് ബൈക്കിൽ കയറി രക്ഷപ്പെട്ടു.തൃശ്ശൂർ പഴയന്നൂർ ടൗണിലെ ദീപ ജ്വല്ലറിയിലാണ് മോഷണം.

 

ഇന്നലെ രാത്രിയിലാണ് ദീപ ജ്വല്ലറയിൽ സിനിമാ സ്റ്റൈലിൽ മോഷണം നടന്നത്. രാത്രി ജ്വല്ലറി അടയ്ക്കാനായി ആഭരണങ്ങൾ എടുത്തു വയ്ക്കുന്നതിനിടെ എത്തിയ യുവാവാണ് മാലയുമായി കടന്ന് കളഞ്ഞത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. രണ്ട് സ്വർണമാലകളാണ് നഷ്ടപ്പെട്ടത്. ഹെൽമറ്റ് ധരിച്ചെത്തിയ മോഷ്ടാവ് ജ്വല്ലറിയിൽ കയറിയ ഉടൻ രണ്ട് മാലകളെടുത്ത് പുറത്തിറങ്ങി ബൈക്കിൽ അധിവേഗം കടന്നുകളയുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here