ഡ്രൈവിങ് സ്കൂളുകൾ നാളെ മുതൽ പണിമുടക്കിലേക്ക്

0
726

തിരുവനന്തപുരം∙ സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കരണത്തില്‍ പ്രതിഷേധിച്ച് പണിമുടക്കിനൊരുങ്ങി ഡ്രൈവിങ് സ്കൂളുകള്‍. നാളെ മുതല്‍ അനിശ്ചിത കാലത്തേക്കാണ് സ്കൂള്‍ ഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പരിഷ്കരണം നടപ്പാക്കുന്നതിനായി ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാണ് ഡ്രൈവിങ് സ്കൂളുകളുടെ ആവശ്യം.

 

നാളെ മുതല്‍ പരിഷ്കാരം നടപ്പിലാക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉൾപ്പെടുന്ന ലൈറ്റ് മോട്ടർ വാഹനങ്ങൾക്കാണ് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം. മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ നിർദേശപ്രകാരമാണിത്. മന്ത്രിയുടെ നിർദേശം പാലിക്കാൻ ഗ്രൗണ്ടുകൾ സജ്ജമാകാത്തതിനാൽ ആദ്യഘട്ടത്തിൽ ചെറിയ ഇളവുകള്‍ കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here