പ്ലസ്ടുവിന് 78.69% വിജയം; കഴിഞ്ഞ വർഷത്തേക്കാൾ 4.26% കുറവ്

0
380

തിരുവനന്തപുരം ∙ പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലങ്ങൾ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കുന്നു. 2,94,808 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 78.69 ആണ് പ്ലസ്ടുവിന്റെ വിജയശതമാനം. സേ പരീക്ഷ ജൂൺ 12 മുതൽ 20 വരെ നടക്കും. വൈകിട്ട് 4 മുതൽ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഫലം അറിയാം. 4,41,120 വിദ്യാർഥികളാണ് പ്ലസ്ടു പരീക്ഷ എഴുതിയത്; വിഎച്ച്എസ്ഇ 27,798. 82.95 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4.26 ശതമാനം കുറവാണ് വിജയശതമാനം. വിവിധ ഗ്രൂപ്പുകളിലെ വിജയം ഇങ്ങനെ: സയൻസ്– 84.84%, ഹ്യുമാനിറ്റീസ്– 67.09%, കൊമേഴ്സ്– 76.11%.

 

www.keralaresults.nic.in

www.prd.kerala.gov.in

www.result.kerala.gov.in

www.examresults.kerala.gov.in

www.results.kite.kerala.gov.in

വിഎച്ച്എസ്ഇ ഫലത്തിന്:

www.keralaresults.nic.in

www.vhse.kerala.gov.in

www.results.kite.kerala.gov.in

www.prd.kerala.gov.in

LEAVE A REPLY

Please enter your comment!
Please enter your name here