പുൽപ്പള്ളി: കർണാടകയിൽ നിന്നും കഞ്ചാവ് വാങ്ങി വിൽപനയ്ക്കായി മലപ്പുറത്തേക്ക് കടത്തിക്കൊണ്ടുപോകുന്നതിനിടെ 2 യുവാക്കൾ പോലീസ് പിടിയിലായി. മലപ്പുറം സ്വദേശികളായ എം.കെ. ലത്തീഫ്,ഇ.ഷംനാദ് എന്നിവരാണ് പിടിയിലായത്. പുൽപ്പള്ളി പോലീസ് രാവിലെ ഒമ്പത് മണിയോടെ പെരിക്കല്ലൂരിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയി ലായത്. ഇവരുടെ പക്കൽ നിന്നും 830 ഗ്രാം കഞ്ചാവ് കണ്ടെ ടുത്തു. ബൈരക്കുപ്പയിൽ നിന്നും കഞ്ചാവ് വാങ്ങിയ ശേഷം തോണി കടന്ന് പെരിക്കല്ലൂരിലെത്തിയപ്പോഴായിരുന്നു പ്രതികളെ പോലീസ് പിടികൂടിയത്.