പ്ലസ് വൺ പ്രവേശനം: അപേക്ഷ സമർപ്പണം നാളെ മുതൽ

0
264

തിരുവനന്തപുരം: കേരളത്തിലെ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ പ്ലസ് വൺ 2024-’25 പ്രവേശനത്തിന് വ്യാഴാഴ്ച മുതൽ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. ഒരു റവന്യു ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും ചേർത്ത് ഒരൊറ്റ അപേക്ഷ മതിയാകുന്ന ഏകജാലകസംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 25 വരെ www.admission.dge.kerala.gov.in വേ വഴി അപേക്ഷ സമർപ്പിക്കാം. ഏകജാലക പ്രവേശനത്തിനുള്ള വിജ്ഞാപനവും പ്രോസ് പെക്ടസും പ്രവേശന പോർട്ടലാ https://hscap.kerala.gov.in പ്രസിദ്ധികരിച്ചിട്ടുണ്ട്. ട്രയൽ അലോട്ട്മെൻറ് മേയ് 29നും ആദ്യ അലോട്ട്മെൻറ് ജൂൺ അഞ്ചിനും നടത്തും. ജൂൺ 24ന് ക്ലാസ് തുടങ്ങും

 

മറ്റു ജില്ലകളിൽ താൽപ്പര്യമുണ്ടെങ്കിൽ പ്രത്യേകം അപേക്ഷ നൽകണം. അപേക്ഷാഫീസായ 25 രൂപ പ്രവേശനസമയത്ത് അടച്ചാൽ മതി. സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം നൽകേണ്ടതില്ല. ഭിന്നശേഷിക്കാരും പത്താംക്ലാസിൽ other സ്കീമിൽ ഉൾപ്പെട്ടവരും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യണം. എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെൻ്റ്/അൺ എയ്‌ഡഡ്/ കമ്യൂണിറ്റി ക്വാട്ടയിലെ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ താൽപ്പര്യമുള്ള സ്കൂ‌ളുകളിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here