പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം;രണ്ട് യുവാക്കൾ അറസ്റ്റിൽ

0
800

ബത്തേരി: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ യുവാക്കളെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു.കോട്ടയം സ്വദേശികളായ പനച്ചിക്കാട് മലവേടൻ കോളനി രോഹിത് മോൻ (21), കഞ്ഞിക്കുഴി മുട്ടമ്പലം എബി വില്ലയിൽ ശക്തിവേൽ (20) എന്നിവരെയാണ് ബത്തേരി ഇൻസ്‌പെക്ടർ എസ്. എച്ച്. ഓ ബൈജു കെ ജോസിന്റെ നേതൃത്വത്തിൽ എസ്.ഐ സി. എം. സാബു അറസ്റ്റ് ചെയ്തത്. ഈ മാസം 18 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ ഇൻസ്റ്റാഗ്രാം വഴി രോഹിത് മോൻ പരിചയപ്പെടുകയും പിന്നീട് കുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗീകാതിക്രമം നടത്തുകയുമായിരുന്നു. ഇതിന് ഒത്താശ ചെയ്തതിനാണ് ശക്തിവേലിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. സിവിൽ പോലീസ് ഓഫിസർമാരായ അനിത്ത്കുമാർ, അജിത്ത് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here