മുത്തങ്ങ:- മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനക്കിടെ 16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. മലപ്പുറം സ്വദേശി മുഹമ്മദ് ഹാരിസ് (34) ആണ് പിടിയിലായത്.ബാംഗ്ലൂരിൽ നിന്നും കോഴിക്കോടേക്കുള്ള KYROS ബസിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു ഇയാൾ. 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
മുത്തങ്ങ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ. പ്രശാന്തിൻ്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ വി. അബ്ദുൾ സലീം, പി വി രജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.വി സജിത്ത് , വി സുധീഷ് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു