‘പുക ശ്വസിച്ച്‌ മുഖം വീർത്തു, അച്ഛൻ തിരിച്ചറിഞ്ഞത് കൈയിലെ ടാറ്റൂ കണ്ട്’; നോവായി ശ്രീഹരി പ്രദീപ്

0
687

ചങ്ങനാശേരി സ്വദേശി ശ്രീഹരി പ്രദീപിന്റെ മൃതദേഹം ആശുപത്രിയിലേക്ക് എത്തിച്ചു. സെന്റ് ജൂഡ് ആശുപതിയിലാണ് എത്തിച്ചത്. മൃതദേഹം മോർച്ചറിയിലേക്ക് മറ്റും. ഞായറാഴ്ച രണ്ടുമണിക്കാവും സംസ്‌കാര ചടങ്ങുകൾ നടക്കുക. ജൂൺ അഞ്ചിനാണ് ശ്രീഹരി കുവൈറ്റിലേക്ക് പോകുന്നത്. അച്ഛൻ ജോലി ചെയ്തിരുന്ന അതെ സ്ഥാപനത്തിലായിരുന്നു ജോലി.

 

കൈയിലെ ടാറ്റു കണ്ടാണ് മോര്‍ച്ചറിയില്‍ നിന്ന് മകന്റെ മൃതദേഹം തിരിച്ചറിഞ്ഞതെന്ന് കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച കോട്ടയം സ്വദേശി ശ്രീഹരിയുടെ പിതാവ് പ്രദീപ്.അപകടത്തിന് പിന്നാലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മകന്റെ മൃതദേഹം തിരിച്ചറിയാന്‍ തന്നെ അധികൃതര്‍ വിളിച്ചിരുന്നു.

 

അവിടെ ചെന്നപ്പോള്‍ അവന്റെ മുഖമാകെ വീര്‍ത്തും മുക്കിനും ചുറ്റും കരിപിടിച്ച നിലയിലുമായിരുന്നു. എനിക്ക് അവനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഞാന്‍ അവരോട് പറഞ്ഞു, അവന്റെ കൈയില്‍ ഒരു ടാറ്റൂ ഉണ്ട്. അങ്ങനെയാണ് അവനെ തിരിച്ചറിഞ്ഞത്’ പ്രദീപ് പറഞ്ഞു.

 

ജൂണ്‍ അഞ്ചിനാണ് ശ്രീഹരി കുവൈത്തില്‍ എത്തിയത്. ഇയാളുടെ പിതാവ് പ്രദീപ് വര്‍ഷങ്ങളായി അവിടെ ജോലി ചെയ്യുകയാണ്. കമ്ബനിയില്‍ ജോലിക്ക് കയറിയിട്ട് എട്ടുദിവസം മാത്രമെ ആയിരുന്നുള്ളു. അതിനിടെയാണ് അപകടമുണ്ടായത്. തീപിടിത്തത്തില്‍ 49 പേരാണ് മരിച്ചത്. മരിച്ചവരില്‍ 24 പേര്‍ മലയാളികളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here