അമിതമായി പൊറോട്ട കഴിച്ചു, 5 പശുക്കൾ ചത്തു; 9 എണ്ണം അവശനിലയിൽ

0
834

കൊല്ലം ∙ വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ 5 പശുക്കൾ അമിതമായി പൊറോട്ട കഴിച്ചതിന് പിന്നാലെ ചത്തു. ഒൻപതെണ്ണം അവശനിലയിലാണ്. കഴിഞ്ഞദിവസം പശുക്കൾക്കു പൊറോട്ട നൽകിയിരുന്നു, ഇതിന് പിന്നാലെയാണ് അത്യാഹിതമുണ്ടായത്. ക്ഷീരകർഷകന് നഷ്ടപരിഹാരം നൽകുമെന്നു സംഭവസ്ഥലം സന്ദർശിച്ച മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.

 

പൊറോട്ടയും ചക്കയും അമിതമായി തീറ്റയിൽ ചേർത്തതു മൂലം വയർ കമ്പനം നേരിട്ടാണു പശുക്കള്‍ ചത്തതെന്ന് മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.ഡി.ഷൈൻ കുമാറിന്റെ നേതൃത്വത്തിൽ പശുക്കളുടെ പോസ്റ്റ്‍മോർട്ടം നടത്തി.

 

പൊറോട്ട ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ചക്ക, പെറോട്ട, കഞ്ഞി എന്നിവ അമിതമായി പശുക്കളുടെ ഉള്ളിൽ ചെന്നാൽ അമ്ലവിഷബാധയും നിർജലീകരണവും അതുമൂലമുള്ള മരണവും സംഭവിച്ചേക്കാമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here