ഫാര്‍മസിയുടെ മറവില്‍ എംഡിഎംഎ കച്ചവടം; സ്‌റ്റോറുടമയുടെ മകന്‍ പിടിയില്‍

0
930

ഫാര്‍മസിയുടെ മറവില്‍ എംഡിഎംഎ കച്ചവടം. സംഭവത്തിൽ സ്‌റ്റോറുടമയുടെ മകന്‍ പിടിയില്‍.നെടുമങ്ങാട് സ്വദേശി ഷാനാസ് (34)നെ ആണ് നെടുമങ്ങാട് എക്‌സൈസ് പിടികൂടിയത്.

 

പരിശോധനയിൽ നെടുമങ്ങാട് ജില്ലാ ഹോസ്പിറ്റലിനു എതിര്‍വശം കുറക്കോട് വി.കെയര്‍ ഫാര്‍മസി എന്ന സ്ഥാപനത്തില്‍ നിന്നും 11 പ്ലാസ്റ്റിക് പൗച്ചുകളിലായി സൂക്ഷിച്ചിരുന്ന എംഡിഎംഎ കണ്ടത്തി.

 

ചെറിയ അളവില്‍ എംഡിഎംഎ യുമായി ഇന്നലെ രാവിലെ പിടികൂടിയയാളെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഫാര്‍മസി വഴി വിദ്യാര്‍ത്ഥികള്‍ക്ക് കച്ചവടം നടക്കുന്നതായി എക്‌സൈസിന് വിവരം ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here