നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ ആകാശ് തില്ലങ്കേരിയുടെ നഗര സവാരി; നടപടിയെടുക്കാതെ മോട്ടോർ വാഹനവകുപ്പ്

0
612

നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ നിയമ വിരുദ്ധ യാത്ര. ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രതി ആകാശ് തലങ്കേരി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. മോട്ടോർ വാഹനവകുപ്പ് നടപടിയെടുത്തിട്ടില്ല.

 

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നമ്പർ പ്ലേറ്റില്ലാത്ത മോഡിഫൈ ചെയ്‌ത വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയാണ് യാത്ര ചെയ്‌തത്‌. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യപകമായി പ്രചരിച്ചു.

 

യാത്രയുടെ ദൃശ്യങ്ങൾ ഷൂട്ട്‌ ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. സിനിമാഡയലോഗുകള്‍ ചേര്‍ത്ത് എഡിറ്റുചെയ്താണ് ഇന്‍സ്റ്റഗ്രാമിലടക്കം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

നിയമം ലംഘിച്ച ആകാശ് തില്ലങ്കേരിക്കെതിരെ മോട്ടോര്‍വാഹനവകുപ്പ് ഇതുവരെ നടപടിയെടുത്തിട്ടില്ല. കണ്ണൂരിൽ നിന്നും വയനാട്ടിലിലേക്കായിരുന്നു യാത്ര. പനമരത്ത് വച്ചാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here