ബത്തേരി നമ്പിക്കൊല്ലിയിലെ വീട്ടിൽ കള്ളൻ കയറി. തത്സമയം ഗൃഹനാഥൻ അറിഞ്ഞതിനാൽ കവർച്ച നടന്നില്ല.ഈ മാസം അഞ്ചാം തീയതി രാത്രി 2.15 ഓടെയാണ് നമ്പിക്കൊല്ലി വലിയ കുന്നൻ ജോർജിന്റെ വീട്ടിൽ കള്ളൻ കയറിയത്. ഗേറ്റ് തുറന്ന് ടോർച്ചടിച്ച് കള്ളൻ വീട്ടിലെ ജനൽ വരെ വന്നു നോക്കുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ ഇത് ഗൃഹനാഥൻ ജോർജ് തൽഷണം അറിഞ്ഞു. ജോർജ് ലൈറ്റ് ഇടുകയും ഒച്ച ഉണ്ടാക്കുകയും ചെയ്തുതോടെ കള്ളൻ ഓടിമറഞ്ഞു.
കഴിഞ്ഞദിവസം ആശാരിപ്പടിയിലെ വീട്ടിലും കള്ളൻ കയറിയിരുന്നു.ഇവിടെ നിന്ന് 2 ലക്ഷം രൂപയും സ്വർണാഭരണങ്ങളും മോഷണം പോയി.പോലീസും വനം വകുപ്പും ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തുന്നുണ്ട്.