പുതുവത്സരത്തിൽ മലയാളി കുടിച്ചുതീർത്തത് 712. 96 കോടിയുടെ മദ്യം; മുന്നിൽ പാലാരിവട്ടം ഔട്ട്ലറ്റ്

0
252

തിരുവനന്തപുരം∙ പുതുവത്സര ദിനത്തിൽ സംസ്ഥാനത്തു റെക്കോർഡ് മദ്യവിൽപന. 712. 96 കോടി രൂപയുടെ മദ്യമാണ് ഇന്നലെ വരെ വിറ്റത്. കഴിഞ്ഞ വർഷം ഈ സീസണിൽ വിറ്റത് 697.05 കോടിയുടെ മദ്യമായിരുന്നു. ഇതിനെ മറികടന്നുകൊണ്ടുള്ള മദ്യവിൽപ്പനയാണ് ഇത്തവണയുണ്ടായത്. പാലാരിവട്ടം ഔട്ട്ലറ്റിലാണു സംസ്ഥാനത്ത് ഏറ്റവുമധികം മദ്യം വിറ്റത്. തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്ലറ്റാണ് വിറ്റുവരവിൽ രണ്ടാംസ്ഥാനത്ത്.

 

ഇടപ്പള്ളി ഔട്ട്ലറ്റിനാണു മൂന്നാം സ്ഥാനം. കൊല്ലം ആശ്രാമം മൈതാനത്തെ ഔട്ട്ലറ്റിലാണ് സാധാരാണ എല്ലാവർഷവും ഏറ്റവും കൂടുതൽ വിൽപ്പന നടക്കാറുള്ളത്. ഇത്തവണ നാലാം സ്ഥാനത്താണ് ആശ്രാമം ഔട്ട്ലറ്റ്. ഡിസംബർ മാസം 22 മുതൽ ഡിസംബർ 31 വരെയുള്ള കണക്കുകളാണ് ബെവ്കോ പുറത്തുവിട്ടത്.

 

LEAVE A REPLY

Please enter your comment!
Please enter your name here