സീറ്റിൽനിന്നു മുന്നോട്ടു വന്നു, റിബൺ കെട്ടിയ സ്റ്റാൻഡിനൊപ്പം ഉമ തോമസ് താഴേക്ക്

0
849

കൊച്ചി∙ കലൂർ സ്റ്റേഡിയത്തിലെ ഗിന്നസ് റെക്കോർഡ് നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎൽഎയ്ക്കു സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. വേദിയിൽ സ്ഥലമില്ലായിരുന്നു എന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. പിൻനിരയിൽനിന്ന് ഉമ മുൻനിരയിലേക്കു വരുന്നതു ദൃശ്യങ്ങളില്‍ കാണാം. ആദ്യം ഒരു കസേരയിലിരുന്ന ശേഷം പിന്നീട് മാറിയിരുന്നു. സിജോയ് വർഗീസിന്റെ അഭ്യർഥന പ്രകാരമായിരുന്നു ഇത്.

 

വേദിയിൽ നിന്നിരുന്ന സ്ത്രീയെ മറികടന്ന് മുന്നോട്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ഉമയുടെ കാലിടറിയത്. റിബൺ കെട്ടിയ സ്റ്റാൻഡിനൊപ്പം എംഎൽഎയും താഴേക്കു വീഴുകയായിരുന്നു. തൊട്ടടുത്ത കസേരയിൽ സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയും മന്ത്രി സജി ചെറിയാനും ഉണ്ടായിരുന്നു. ഇരുവരും നോക്കിനിൽക്കെയായിരുന്നു അപകടം. സംഘാടകരുടെ ഭാഗത്തുനിന്നു വലിയ വീഴ്ചയാണു സംഭവിച്ചതെന്നു ദൃശ്യങ്ങളിൽ വ്യക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here