മണല്‍മാഫിയയ്‌ക്കെതിരായ നീക്കങ്ങള്‍ ചോര്‍ത്തി; ഏഴ് പൊലീസുകാര്‍ക്കെതിരെ നടപടി

0
88

മലബാറില്‍ മണല്‍ മാഫിയയുമായി ബന്ധമുള്ള പൊലീസുകാര്‍ക്കെതിരെ കൂട്ടനടപടി. മണല്‍ മാഫിയയ്‌ക്കെതിരായ പൊലീസിന്റെ നീക്കങ്ങള്‍ ചോര്‍ത്തി നല്‍കിയ പൊലീസുകാരെ പിരിച്ചുവിട്ടു. രണ്ട് ഗ്രേഡ് എസ്‌ഐമാരെയും അഞ്ച് സിപിഒമാരെയുമാണ് പിരിച്ചുവിട്ടത്. കണ്ണൂര്‍ റേഞ്ച് ഡിഐജി പുട്ടവിമലാതിദ്യ ആണ് നടപടിയെടുത്തത്.

 

പൊലീസ് സേനയില്‍ അച്ചടക്കം പഠിപ്പിക്കുമെന്ന പുതിയ ഡിജിപിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പൊലീസുകാര്‍ക്കെതിരെ നടപടി. ഗ്രേഡ് എഎസ്‌ഐമാരായ ജോയി തോമസ് പി, ഗോകുലന്‍ സി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നിഷാര്‍ പി എ, ഷിബിന്‍ എം വൈ, അബ്ദുള്‍ റഷീദ്, ഷജീര്‍ വി എ, ഹരികൃഷ്ണന്‍ ബി എന്നിവരെയാണ് പിരിച്ചുവിട്ടത്.

 

പൊലീസുകാരുടെ കൃത്യവിലോപവും പെരുമാറ്റദൂഷ്യവും പൊലീസ് സേനയുടെ സല്‍പ്പേരിന് കളങ്കം വന്നുവെന്ന കണ്ടെത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് പിരിച്ചുവിടല്‍ നടപടി.

 

 

LEAVE A REPLY

Please enter your comment!
Please enter your name here