അപകടമുണ്ടായത് പ്രതിയെ കസ്റ്റഡിയിലെടുത്ത് വരുന്നതിനിടെ

0
1093

മാനന്തവാടി : വള്ളിയൂർക്കാവിൽ അപകടത്തിൽപ്പെട്ട  പോലീസ് ജീപ്പിൽ ഉണ്ടായിരുന്നത് സിപിഒമാരായ കെ.ബി പ്രശാന്ത്, ജോളി സാമുവൽ,വി.കൃഷ്‌ണൻ,പ്രതി തലശ്ശേരി മാഹി സ്വദേശി പ്രബീഷ് ഇവർ. വഴിയരികിൽ കച്ചവടം ചെയ്യുകയായിരുന്നു ശ്രീധരനെ ഇടിച്ചുതെറിപ്പിച്ച ശേഷം വാഹനം അമ്പലപ്പറമ്പിലെ ആൽമരത്തിൽ പതിക്കുകയായിരുന്നു.

 

കണ്ണൂരിൽ നിന്നും കസ്റ്റഡിയിലെടുത്ത  പ്രതിയുമായി വരികയായിരുന്നു അമ്പലവയൽ പോലീസ് സ്റ്റേഷനിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.ചാറ്റൽ മഴയും  അമിത വേഗതയുമാണ് അപകടത്തിൽ എത്തിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here