മാനന്തവാടി : വള്ളിയൂർക്കാവിൽ പോലീസ് ജീപ്പ് അപകടത്തിപ്പെട്ടു. റോഡരികിൽ കച്ചവടം ചെയ്തുകൊണ്ടിരുന്ന ശ്രീധരൻ എന്നയാൾ ഉൾപ്പെടെ 3 പേർക്ക് പരുക്കേറ്റു. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.
അമ്പലവയൽ പോലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ചാറ്റൽ മഴ മൂലം റോഡിൽ നിന്നും തെന്നിമാറിയ ജീപ്പ് വള്ളിയൂർക്കാവ് അമ്പലപറമ്പിലേക്ക് മറിയുകയായിരുന്നു. പോലീസ് ജീപ്പ് അമിത വേഗതയിൽ ആയിരുന്നുവെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു.