മാനന്തവാടി വള്ളിയൂർക്കാവിൽ പോലീസ് വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ ഗുരുതര പരിക്കേറ്റയാൾ മരിച്ചു.ഉന്തു വണ്ടിയിൽ കച്ചവടം ചെയ്യുകയായിരുന്ന തോട്ടുങ്കൽ ശ്രീധരൻ (65) ആണ് മരിച്ചത്. ഉടൻ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: ലീല. മക്കൾ: മനോജ് , പ്രമോദ്, വിനോദ്, ഷീബ, ശ്രീന.