കഞ്ചാവുമായി യുവാവ് പിടിയിൽ

0
1493

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ഹൈദരാബാദിൽ നിന്നും നിന്നും  കോഴിക്കോട്ടേക്ക് വരികയായിരുന്ന ഓറഞ്ച് ബസ്സിലെ യാത്രക്കാരനിൽ നിന്നും 1.957 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വയനാട് കൃഷ്ണഗിരി അത്തിനിലം സ്വദേശി തേനെക്കാട്ട് കുന്നത്ത് വീട്ടിൽ സഞ്ജീത് അഫ്താബ് റ്റി. എസ് (വയസ്സ് 22) എന്നയാളെ അറസ്റ്റ് ചെയ്തു.

 

എക്സൈസ് ഇൻസ്പെക്ടർ സജിമോൻ പി. റ്റി നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റ്റ്റീവ് ഓഫീസർമാരായ അനീഷ്. എ എസ്, വിനോദ് പി ആർ സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ് വി.കെ, ബിനു എം.എം എന്നിവരും ഉണ്ടായിരുന്നു. ലഹരിക്കടുത്ത് തടയാൻ അതിർത്തി ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധനയാണ് എക്സൈസ് നടത്തിവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here