കമ്പളക്കാട് :കമ്പളക്കാട് ഗവൺമെൻറ് യുപി സ്കൂളിൽ ഈ വർഷത്തെ പഠനോത്സവം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സീനത്ത് തൻവീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് മുനീർ സി കെ അധ്യക്ഷത വഹിച്ചു. എം.പി.ടി.എ പ്രസിഡണ്ട് ജമീല കുനിങ്ങാരത്ത്, പി.ടി.എ വൈസ് പ്രസിഡണ്ട് നയിം സി.എ, ഹെഡ്മാസ്റ്റർ ഒ. സി എമ്മാനുവൽ, യു.പി SRG കൺവീനർ സ്വപ്ന വിഎസ്, എൽ.പി SRG കൺവീനർ ദീപ ഡി, റോസ്മേരി പി എൽ, റീന സി എ, ബി.ആർ.സി പ്രതിനിധി ദിവ്യ ടീച്ചർ , ശ്യാമിലി കെ എന്നിവർ സംസാരിച്ചു.
രാവിലെ മുതൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ പഠന പ്രവർത്തനങ്ങളുടെ പ്രദർശനം നടന്നു. ഉച്ചക്കു ശേഷം എല്ലാ ക്ലാസ്സുകളുടെയും കലാ പ്രോഗ്രാമുകൾ നടന്നു. ഉറുദു, അറബി, സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.