സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം; കുറ്റവാളികൾക്ക് വധശിക്ഷ നൽകുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി

0
159

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിയ സംഭവത്തിൽ പ്രതിഷേധം ഉയർന്നതിനു പിന്നാലെ കുറ്റവാളികൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഉറപ്പുമായി മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. മെയ് നാലിനാണ് രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങൾ പുറത്ത് വന്നത്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണിതെന്നും പ്രചരിക്കുന്ന വീഡിയോയിൽ വസ്തുതയുണ്ടെങ്കിൽ കുറ്റവാളികളെ പിടികൂടി പരമാവധി ശിക്ഷ നൽകുമെന്നും സിഎൻഎൻ-ബിരേൻ സിംഗ് പറഞ്ഞു.

 

ഹീനമായ കുറ്റകൃത്യമാണിതെന്നും ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. സംഭവത്തിൽ കേന്ദ്ര വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയും ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. തീർത്തും മനുഷ്യത്വരഹിതമായ സംഭവമാണിതെന്ന് സ്മൃതി ഇറാനി പറഞ്ഞു. മുഖ്യമന്ത്രി ബിരേൻ സിംഗുമായി സംസാരിച്ചുവെന്നും അന്വേഷണം ആരംഭിച്ചതായി അദ്ദേഹം അറിയിച്ചെന്നും സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു.

 

അക്രമികൾക്കെതിരെ തൗബാൽ ജില്ലയിലെ നോങ്‌പോക്ക് സെക്‌മായി പോലീസ് സ്‌റ്റേഷനിൽ തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവയ്ക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here