കഞ്ചാവ് കൈവശം വെച്ച കേസ്; പ്രതിക്ക് കഠിനതടവും പിഴയും

0
865

കല്‍പ്പറ്റ: കഞ്ചാവ് കൈവശം വെച്ച കേസില്‍ പ്രതിക്ക് രണ്ടു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും. മൈലമ്പാടി അപ്പാട് പാറക്കൽ വീട്ടിൽ മനോജി (52)നെയാണ് കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് (എന്‍.ഡി.പി.എസ് സ്‌പെഷ്യല്‍) കോടതി ശിക്ഷിച്ചത്.നാര്‍കോട്ടിക് സ്‌പെഷ്യല്‍ ജഡ്ജ് എസ്.കെ. അനില്‍കുമാറാണ് വിധി പ്രഖ്യാപിച്ചത്. 2016 ജൂണിലാണ് കേസിനാസ്പദമായ സംഭവം.

 

1.387 കി.ഗ്രാം കഞ്ചാവുമായി കൃഷ്ണഗിരി വില്ലേജിലെ മധുകൊല്ലിയിൽ വച്ച് പ്രതിയെ മീനങ്ങാടി പോലീസ് പിടികൂടുകയായിരുന്നു. അന്നത്തെ സബ് ഇന്‍സ്‌പെക്ടറായിരുന്ന എ. യു ജയപ്രകാശാണ് കുറ്റകൃത്യം കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. സബ് ഇൻസ്‌പെക്ടർ സുധാകരൻ ആയിരുന്നു കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.യു. സുരേഷ്‌കുമാര്‍ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here