ഡീപ്ഫേക്ക് വീഡിയോ കേസ്; 19 കാരനെ ഡൽഹി പൊലീസ് ചോദ്യം ചെയ്തു

0
529

നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിപ്പിച്ച കേസിൽ ഒരാളെ ചോദ്യം ചെയ്തു. ബിഹാർ സ്വദേശിയായ 19 കാരനെയാണ് ഡൽഹി പൊലീസ് ചോദ്യം ചെയ്തത്. ഈ യുവാവാണ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ആദ്യം വീഡിയോ അപ്‌ലോഡ് ചെയ്തതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

 

ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ ഡൗൺലോഡ് ചെയ്തതെന്ന് 19 കാരൻ പറഞ്ഞതായി പൊലീസ് അറിയിച്ചു. എന്നാൽ യുവാവാണ് ആദ്യം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ വീഡിയോ അപ്‌ലോഡ് ചെയ്തതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പിന്നീട് ഇത് മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്കും വ്യാപകമായി ഷെയർ ചെയ്യുകയായിരുന്നു. യുവാവിന് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.

 

ഐഎഫ്എസ്ഒ യൂണിറ്റിന് മുന്നിൽ ഹാജരാകാനും വീഡിയോ അപ്‌ലോഡ് ചെയ്യാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന മൊബൈൽ ഫോൺ കൊണ്ടുവരാനും നിർദേശിച്ചിട്ടുണ്ട്. നടിയുടെ വ്യാജ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് നവംബർ 10 നാണ് ഡൽഹി പൊലീസിൻ്റെ സ്‌പെഷ്യൽ സെൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here