വയറ് കീറി കുടൽ പുറത്തെടുത്തു, കുരങ്ങിന്റെ ആക്രമണത്തിൽ 10 വയസുകാരന് ദാരുണാന്ത്യം

0
1820

കുരങ്ങിന്റെ ആക്രമണത്തിൽ 10 വയസുകാരന് ദാരുണാന്ത്യം. കുട്ടിയുടെ വയറ് കീറി കുടൽ പുറത്തെടുത്ത് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഗുജറാത്ത് ഗാന്ധിനഗറിലെ സാൽകി ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം.

 

ദീപക് താക്കൂർ(10) എന്ന ബാലനാണ് മരിച്ചത്. ദെഹ്ഗാം താലൂക്കിലെ ഒരു ക്ഷേത്രത്തിന് സമീപം സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കുട്ടിയുടെ മേൽ ചാടി വീണ കുരങ്ങ്, നഖങ്ങൾ ഉപയോഗിച്ച് ആഴത്തിലുള്ള മുറിവുകൾ വരുത്തി,

തുടർന്ന് വയറു കീറി കുടൽ പുറത്തെടുക്കുകയായിരുന്നു.

 

കുട്ടിയെ രക്ഷപ്പെടുത്തി വീട്ടിൽ കൊണ്ടുവന്ന ശേഷം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരാഴ്ചയ്ക്കിടെ ഗ്രാമത്തിൽ നടക്കുന്ന മൂന്നാമത്തെ കുരങ്ങ് ആക്രമണമാണിത്. ആക്രമണകാരികളായ കുരങ്ങുകളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥൻ വിശാൽ ചൗധരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here