യൂട്യൂബിൽ അശ്ലീല പരസ്യം; അന്തംവിട്ട് ഉപയോക്താക്കൾ

0
298

യൂട്യൂബിൽ വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി ചില പരസ്യങ്ങൾ കടന്നു വരാറുണ്ട്. ഇതിൽ ചിലത് നിങ്ങൾക്ക് സ്‌കിപ്പ് ചെയ്യാൻ കഴിയും എങ്കിൽ മറ്റ് ചിലത് കണ്ട് തീർക്കാതെ വഴിയില്ല. എന്നാൽ നിങ്ങൾ കുടുംബവുമൊത്ത് എന്തെങ്കിലും കണ്ട് കൊണ്ടിരിക്കുന്ന അവസരത്തിൽ യൂട്യൂബിൽ അശ്ലീല പരസ്യങ്ങൾ കടന്നു വന്നാലോ? എന്താകും അവസ്ഥ? ഇത്തരമൊരു പ്രശ്നമാണ് ഇപ്പോൾ യൂട്യൂബിൽ ഉയർന്നു വന്നിരിക്കുന്നത്. യൂട്യൂബിൽ ചില പോണോഗ്രാഫിക് ചുവയുള്ള പരസ്യങ്ങൾ കടന്നു വരുന്നെവെന്ന വാർത്ത റെഡ്‌ഡിറ്റിൽ വലിയ സംവാദങ്ങൾക്കാണ് വഴി തുറന്നിരിക്കുന്നത്.

 

റെഡ്‌ഡിറ്റിൽ ഒരു യൂസർ പങ്ക് വച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ചർച്ചാ വിഷയം. അശ്ലീല പരസ്യം ഉൾപ്പെടുന്ന ഒരു വീഡിയോ ആണ് ഇദ്ദേഹം പങ്കുവച്ചത്. നോട്ട് സേഫ് ഫോർ വർക്ക്‌ (NSW) എന്ന കാറ്റഗറിയിൽ ഉൾപ്പെടുത്തിയാണ് വീഡിയോ പോസ്റ്റ്‌ ചെയ്തത്. ആൻഡ്രോയിഡ് അതോറിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച് യൂട്യൂബിൽ ഷോർട്സ് കാണുന്ന അവസരത്തിൽ പല അപ്പുകളുടെയും പരസ്യം കയറി വരാറുണ്ട്. പലതിനും ഒപ്പം ഒരു ലിങ്കും കാണാറുണ്ട്. ഇത്തരം ഒരു ആപ്ലിക്കേഷൻ ആണ് പെറ്റ്മീറ്റ് ഈ പരസ്യത്തിന് ചുവടെയുള്ള ലിങ്കിൽ അറിയാതെയെങ്കിലും കൈ തട്ടിയാൽ എത്തിപ്പെടുന്നത് ചിലപ്പോൾ ഇത്തരം പോണോഗ്രാഫിക് പരസ്യങ്ങളിലേക്കായിരിക്കും. ഈ വീഡിയോ ഉടൻ തന്നെ പ്ലേ ആവില്ല എന്നും, ലോഡ് ആവാൻ രണ്ട് മൂന്ന് സെക്കന്റ് എടുക്കുന്നുണ്ട് എന്നും റെഡ്ഡിറ്റ് പോസ്റ്റിൽ പറയുന്നു.

 

ഈ പ്രശ്നം ഉടലെടുത്തപ്പോൾ തന്നെ ഗൂഗിൾ ഈ വിഷയം സംബന്ധിച്ച് ആൻഡ്രോയിഡിന് മെയിൽ അയച്ചിരുന്നു. ” ഞങ്ങൾ ഒരു തരത്തിലുള്ള പോണോഗ്രാഫിക് ഉള്ളടക്കങ്ങളും പ്രോത്സാഹിപ്പിക്കുന്നില്ല, ആ പരസ്യം ഞങ്ങൾ റിമൂവ് ചെയ്തിട്ടുണ്ട്, അവർക്കെതിരെ പോളിസി വയലേഷൻ സംബന്ധിച്ച് നടപടികൾ ഉണ്ടാകും” എന്ന് യൂട്യൂബ് അറിയിച്ചു. പെറ്റ്മീറ്റിന്റെ ഉടമകളെ ബന്ധപെടാനുള്ള ആൻഡ്രോയ്ഡ് അതോറിറ്റിയുടെ നീക്കം വ്യർത്ഥമായി. അന്വേഷണത്തിൽ ഈ ആപ്ലിക്കേഷൻ വ്യാജമാണ് എന്നാണ് കണ്ടെത്താൻ കഴിഞ്ഞത്.

 

ഒരുപക്ഷെ ഇത് യൂട്യൂബിനെ പൊതു സമൂഹത്തിന് മുന്നിൽ അധിക്ഷേപിക്കാനുള്ള ഒരു വഴിയായി ആരെങ്കിലും ഉപയോഗിച്ചതാകാം എന്നും ആൻഡ്രോയ്ഡ് റിപ്പോട്ടിൽ പറയുന്നു. ഗൂഗിളിന്റെ പുതിയ സംരംഭങ്ങളെയും ആശയങ്ങളെയും ചെറുതായെങ്കിലും കളിയാക്കാൻ കൂടി ആയിരിക്കാം ഇതെന്നും റിപ്പോർട്ടിൽ പറയുന്നു. വിഷയത്തിൽ ഗൂഗിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.ഈ വിഷയത്തെ തുടർന്ന് യൂട്യൂബ് ആഡ് ബ്ലോക്കിങ് സോഫ്റ്റ്‌വെയറുകൾക്ക് ഉൾപ്പെടെ എതിരെ കർശന നടപടികൾ കൈക്കൊള്ളുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here