വയോധികയെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

0
130

വയോധികയെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചരുവിളപുത്തൻ വീട്ടിൽ വസന്തയാണ് മരിച്ചത്. പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ ആയിരുന്നു മൃതദേഹം. ഇന്ന് രാവിലെ വസന്തയെ വീടിനുള്ളിൽ കാണാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് വീടിനോട് ചേ‍ർന്നുള്ള റബർ തോട്ടത്തിൽ മൃതദേഹം കണ്ടെത്തിയത്. കശുവണ്ടി തൊഴിലാളിയായിരുന്നു വസന്ത. മൃതദേഹത്തിന്റെ അടുത്ത് നിന്ന് മണ്ണെണ്ണ കുപ്പിയും പ്ലാസ്റ്റിക്ക് കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. വസന്ത സ്വയം തീകൊളുത്തിയതെന്നാണ് പൊലീസ് നിഗമനം. ഫൊറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് കടയ്ക്കൽ പൊലീസ് അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here