കാപ്പിക്കുരു മോഷണം; 5 പേർ പിടിയിൽ

0
1480

പുൽപ്പള്ളി : ബുധനാഴ്ച പകൽ കാപ്പിക്കുന്ന് അമ്പലത്തിനു സമീപത്തെ പാറശ്ശേരി ഷിബു, സാബു,അന്നക്കുട്ടി എന്നിവരുടെ കൃഷിയിടത്തിൽ കാപ്പിച്ചെടി വെട്ടിമറിച്ചിട്ടു കാപ്പിക്കുരു മോഷ്ടിക്കുകയായിരുന്ന വേലിയമ്പം നടവയൽ സ്വദേശികളായ ബൊമ്മൻ, ബിനു, രാജേഷ്, അനീഷ്, മനോജ് എന്നിവരെയാണ് ഉടമ പിടികുടിയത്. ഇവർക്ക് ഒപ്പമുണ്ടായിരുന്ന ഓട്ടോയും 2 പേരും രക്ഷപ്പെടുകയും ചെയ്തു. കേണിച്ചിറ പോലീസിൽ എത്തിച്ച പ്രതികൾക്കെതിരെ പോലിസ് കേസ്സെടുത്ത് സുമാർ 4 കിന്റലോളം കാപ്പിക്കുരുവാണ് മോക്ഷണം പോയിട്ടുള്ളതെന്ന് ഉടമ പറഞ്ഞു.

 

കഴിഞ്ഞ കുറെ നാളുകളായി പ്രദേശത്തെ കൃഷിയിടങ്ങളിൽ അടയ്ക്ക, കാപ്പിക്കുരു മോഷണം വ്യാപകമാണെന്ന് പ്രദേശവാസികൾ പറയുന്നു. മോഷ്ടിക്കുന്ന ഉല്പന്നങ്ങൾ പുൽപ്പള്ളിയിലാണ് വില്പന നടത്തുന്നതെന്നാണ് വിവരം. മോഷണം വ്യാപകമായതോടെ മീനങ്ങാടിയിലെ വ്യാപാരികൾ പച്ച കാപ്പിക്കുരു അടക്കമുള്ള ഉല്പന്നങ്ങൾ വാങ്ങുന്നത് കർശ്ശനമായ പരിശോധനകളിലുടെയാക്കിയിരുന്നു. നികുതി ചീട്ടടക്കമുള്ള ഉല്പന്നങ്ങളാണ് വാങ്ങി വന്നത്. മോഷണം വ്യാപകമായ സാഹചര്യത്തിൽ പോലിസും, വ്യാപാരികളും ഇക്കാര്യത്തിൽ കർശന നടപടികളെടുക്കണമെന്നാണ് കർഷക സംഘടനകളടക്കം ആവശ്യപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here