പൊലീസുകാർക്കിടയിലെ ആത്മഹത്യ; ജോലി ഭാരവും സമ്മർദ്ദവും കുറയ്ക്കാൻ സർക്കുലർ

0
395

പൊലീസുകാർക്കിടയിൽ ആത്മഹത്യ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ ജോലി ഭാരവും സമ്മർദ്ദവും കുറയ്ക്കാൻ പ്രത്യേക സർക്കുലർ പുറത്തിറക്കി. ആത്മഹത്യ പ്രവണത ഉള്ളവർക്ക് പ്രത്യേക കൗൺസിലിംഗ് നൽകണമെന്ന് സർക്കുലറിൽ പറയുന്നു.

 

ജോലി സംബന്ധമായ പരാതികളും, വ്യകതിപരമായ പ്രശ്നങ്ങങ്ങളും പരിഹരിക്കാൻ മെന്ററിങ് സംവിധാനം ഏർപ്പെടുത്തണം. അവധികൾ കൃത്യമായി അനുവദിക്കണം. കുടുംബ ചടങ്ങുകളിൽ പങ്കെടുക്കാൻ പരമാവധി അവസരം നൽകണം. ആഴ്ചയിൽ ഒരു ദിവസം യോഗ പോലെയുള്ള പരിശീലനങ്ങൾക്ക്‌ അവസരമൊരുക്കണമെന്നും സർക്കുലറിൽ സൂചിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here