നിലഗിരി:തമിഴ്നാട് നീലഗിരി ഗൂഡല്ലൂർ പന്തല്ലൂരിൽ പുലിയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. തോട്ടം തൊഴിലാളികളായ ചിത്ര, ദുർഗ , വള്ളിയമ്മാൾ എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ചിത്ര, ദുർഗ എന്നിവരെ ഊട്ടി മെഡിക്കൽ കോളേജിലേക്കും, വള്ളിയമ്മാളെ ഗൂഡല്ലൂരിലെ ആശുപത്രിയിലെക്കും മാറ്റി. പുലിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു. സ്ഥലത്തരെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് നിരീക്ഷണം ഉള്‍പ്പെടെ ശക്തമാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ ഏഴരയോടെയാണ് ആക്രമണം. പുലിയാണോ ആക്രമിച്ചതെന്നകാര്യം ഉള്‍പ്പെടെ പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു