പനമരം:പനമരം നെല്ലിയമ്പം ഇരട്ടകൊലക്കേസ് വിചാരണ പൂര്‍ത്തിയായി. പ്രതിയെ കോടതി ചോദ്യം ചെയ്യുന്നതിനായി കേസ് 2024 ജനുവരി മൂന്നിലേക്ക് മാറ്റി. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനുള്‍പ്പെടെ 73 സാക്ഷികളെയാണ് വിസ്തരിച്ചത്. 169 രേഖകളും 39 തൊണ്ടിമുതലുകളും ഹാജരാക്കി. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി-രണ്ടിലായിരുന്നു വിചാരണ.
ജഡ്ജി എസ്.കെ. അനില്‍കുമാറാണ് വാദം കേട്ടത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി. സണ്ണി പോളും അഡ്വ.പി.എം. സുമേഷും പ്രതിക്കുവേണ്ടി അഡ്വ.പി.ജെ. ജോര്‍ജും ഹാജരായി. 2021 ജൂണ്‍ പത്തിനായിരുന്നു നെല്ലിയമ്പം ഇരട്ടക്കൊല നടന്നത്.പത്മാലയത്തില്‍ കേശവന്‍ (75), ഭാര്യ പത്മാവതി (65) എന്നിവരാണ് കൊല്ലപ്പെട്ടത്.സംഭവം കഴിഞ്ഞ് മൂന്നു മാസത്തിനുശേഷം സെപ്റ്റംബര്‍ 17-നാണ് അയല്‍വാസിയായ നെല്ലിയമ്പം കായക്കുന്ന് കുറുമ കോളനിയിലെ അര്‍ജുനെ പോലീസ് പിടികൂടിയത്. മോഷണശ്രമത്തിനിടെ ഇരുവരേയും അര്‍ജുന്‍ കൊലപ്പെടുത്തുകയായിരുന്നു.