വയനാട്ടിൽ നിന്ന് പിടിയിലായി കടുവയുടെ ശസ്ത്രക്രിയ വിജയകരം. പുത്തൂർ സുവോളജിക്കൽ പാർക്കിലാണ് നരഭോജി കടുവയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമെന്ന് സുവോളജിക്കൽ പാർക്ക് ഡയറക്ടർ ആർ. കീർത്തി ഐ എഫ് എസ് അറിയിച്ചു. ഡോ. ശ്യാം കെ വേണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. മൂന്ന് മണിക്കൂർ നേരമെടുത്താണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. കടുവയുടെ മുഖത്തെ മുറിവ് തുന്നിക്കെട്ടി. ഇനി 7 ദിവസം കടുവയെ നിരീക്ഷണത്തിൽ വയ്ക്കും.
വയലില്‍ പുല്ലരിയാന്‍ പോയ ക്ഷീര കര്‍ഷകനായ വാകേരി കൂടല്ലൂര്‍ സ്വദേശി പ്രജീഷിനെ കടുവ കടിച്ചുകൊന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 13 വയസുള്ള വയസന്‍ കടുവയാണിതെന്ന് തിരിച്ചറിയുകയായിരുന്നു. സംഭവം നടന്ന് പത്താം ദിവസമാണ് WWL45 എന്ന കടുവ കൂട്ടിലായത്. എട്ട് വർഷത്തിനിടെ ഏഴ് പേരാണ് വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ വർഷം മാത്രം വയനാട്ടിൽ രണ്ട് മനുഷ്യ ജീവനകുൾ കടുവയെടുത്തത്.