ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി

0
1072

ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി. ചിറയിൻകീഴ് ചിലമ്പിൽ പടുവത്ത് വീട്ടിൽ അനുഷ്ക (8) ആണ് കൊല്ലപ്പെട്ടത്. മിനിഞ്ഞാന്ന് മുതൽ യുവതിയെയും മകളെയും കാണാനില്ലായിരുന്നു. ഇന്ന് രാവിലെ അമ്മ മിനി ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു.

 

19 മുതൽ യുവതിയെയും മകളെയും കാണാനില്ലായിരുന്നു. തുടർന്ന് ചിറയിൻകീഴ് പൊലീസിലും പരാതി കൊടുക്കുകയും സോഷ്യൽ മീഡിയ വഴി പ്രചരണം നടത്തുകയും ചെയ്തു. ഇന്ന് രാവിലെ കുട്ടിയുടെ അമ്മ മിനി (48) തന്നെയാണ് ചിറയിൻകീഴ് പൊലീസിൽ കീഴടങ്ങിയ ശേഷം മകളെ കിണറ്റിൽ തള്ളിയിട്ട വിവരം പൊലീസിനോട് പറഞ്ഞത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് മകളെ കിണറ്റിലിട്ടതെന്ന് അമ്മയുടെ മൊഴി. ഫോറൻസിക്, വിരളടയാള വിദഗ്ധർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ആറ്റിങ്ങൽ നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here