പുല്‍പ്പള്ളി: പുള്ളിമാനിനെ കൃഷിയിടത്തില്‍ ചത്തനിലയില്‍ കണ്ടെത്തി. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ മൂന്നുപാലം പെരുവാഴക്കാലയില്‍ കുഞ്ഞൂഞ്ഞിന്റെ കൃഷിയിടത്തിലാണ് മാനിന്റെ ജഡം കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് തോട്ടത്തിലെ തെങ്ങിന്റെ ചുവട്ടില്‍ മാന്‍കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വനം വകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്ന. വനം വകുപ്പ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.