നവകേരള സദസിനെതിരെ സമൂഹമാധ്യമത്തിലൂടെ സന്ദേശം; വനംവകുപ്പ് ഉദ്യോസ്ഥന് സസ്പെൻഷൻ

0
278

നവകേരള സദസ്സിനെതിരെ സമൂഹമാധ്യമത്തിലൂടെ സന്ദേശം അയച്ച വനംവകുപ്പ് ഉദ്യോസ്ഥനെ സസ്പെൻഡ് ചെയ്തു. ഇടുക്കി തേക്കടി റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പിഎം സക്കീർ ഹുസൈനെതിരെയാണ് നടപടി. സർവീസ് ചട്ടംലംഘിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ. ഫ്‌ളെയിംസ് ഓഫ് ഫോറസ്റ്റ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് നവകേരള സദസിനെതിരെ പോസ്റ്റിട്ടത്.

 

പോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പിന് പുറത്തേക്ക് പ്രചരിച്ചതടെയാണ് നടപടി. സംഭവത്തിൽ വനംവകുപ്പ് പ്രാഥമിക അന്വേഷണം നടത്തിയാണ് നടപടി സ്വീകരിച്ചത്. അന്വേഷണം പൂർത്തിയാകുന്നതുവരെ സസ്‌പെൻഷൻ തുടരും.

 

LEAVE A REPLY

Please enter your comment!
Please enter your name here