ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു, യുവാവിന് ദാരുണാന്ത്യം

0
1085

കണ്ണൂര്‍: കണ്ണൂർ ഇരിട്ടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യുവാവ് മരിച്ചു. കണ്ണൂര്‍ കീഴൂർ സ്വദേശി ആൽബർട്ട് ലൂക്കാസ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു അപകടം. അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചശേഷം ഇടിയുടെ ആഘാതത്തില്‍ സമീപത്തെ കുറ്റിക്കാട്ടിലേക്ക് ആല്‍ബെര്‍ട്ട് തെറിച്ചു വീഴുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് സ്ഥലത്തെത്തിയ നാട്ടുകാര്‍ ആല്‍ബര്‍ട്ടിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജയ്പൂർ നിംസ് സർവകലാശാലയിലെ ഒന്നാം വർഷ സൈക്കോളജി വിദ്യാർത്ഥിയായിരുന്നു ആൽബർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here